Apr 27, 2012

    പുകവലി (തുടര്‍ച്ച)


   പുകവലി കൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍

> മനുഷ്യന്റെ ആരോഗ്യം ക്ഷയിപ്പിക്കുകയും ഏതാണ്ട് എല്ലാ
   അവയവങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്നു.

> പുകവലിക്കാത്ത ആളുകളെയപേക്ഷിച്ച് പുകവലിക്കുന്നവ
   രായ   ആളുകളില്‍ ഹൃദയസംബന്ധമായ  അസുഖങ്ങള്‍ 
   രണ്ടുമുതല്‍ നാലിരട്ടിവരെയുള്ള സാധ്യത കൂടുതലാണ്.

> stroke നുള്ള സാധ്യതയും അങ്ങനെതന്നെ.

> ശ്വാസകോശ ക്യാന്‍സറിനുള്ള സാധ്യത പുരുഷന്മാരില്‍ 23
   ഇരട്ടിയും,സ്ത്രീകളില്‍ 13 ഇരട്ടിയും കൂടുതലാണ്.

> ശ്വാസകോശസംബന്ധമായ മറ്റസുഖങ്ങള്‍ കൊണ്ടുള്ള മരണം
    12 മുതല്‍ 13 ഇരട്ടി കൂടുതല്‍ കാണുന്നു.


   ഉടനെയുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍

> രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കൂടുന്നു.
> കൈകാലുകളിലേക്കുള്ള രക്തത്തിന്റെ അളവ് കുറയുന്നു.
> തലച്ചോറിനും നാഡീഞരമ്പുകള്‍ക്കും കുറച്ചുനേരത്തേക്ക്
   ഉത്തേജനം ലഭിക്കുന്നു-പിന്നീട് ഇത് കുറയുന്നു.
> മണവും രുചിയും അറിയുവാനുള്ള കഴിവ് കുറയുന്നു.
> വിശപ്പ് കുറയുന്നു.

   മറ്റു ദൂഷ്യഫലങ്ങള്‍

ശ്വാസം മുട്ടല്‍, ചുമ.
> നഖത്തിനും പല്ലിനും മഞ്ഞനിറം.
> അസുഖം വന്നാല്‍ സുഖപ്പെടുന്നതിനുള്ള കാലതാമസം.
> അസുഖങ്ങള്‍ക്കുള്ള സാധ്യത കൂടുന്നു.
> ലൈംഗിക ശേഷിക്കുറവ്.

   തീഷ്ണമായ മറ്റു അസുഖങ്ങള്‍

> ശ്വാസകോശ അസുഖങ്ങള്‍.ന്യുമോണിയ (pneumonia),
   എംഫിസിമ (emphysema),    ക്രോണിക്ബ്രോങ്കിറ്റിസ്
   (chronic bronchitis),

  
ഹൃദയസംബന്ധമായ അസുഖങ്ങള്‍ 

> കൊറോണറി ആര്‍ട്ടറി ഡിസീസ്.
> പെരിഫെരല്‍ വാസ്കുലാര്‍ ഡിസീസ്.
> അബ്ടോമിനൽ അയോട്ടിക് അനൂറിസം. (aorta എന്ന
   രക്തക്കുഴലിന്സംഭവിക്കുന്നത്)
> ക്യാൻ‍സർ.(അർബുദം).
    ശ്വാസകോശം,തൊണ്ട,വായ,വൃക്ക,മൂത്രസഞ്ചി,
    പാൻ‍ക്രിയാസ്,ഉദരം,Cervical ക്യാൻ‍സർ, എന്നിങ്ങനെ
     ശരീരത്തിന്റെ പല അവയവങ്ങൾക്കും സംഭവിക്കുന്നത്.

    ഗർ‍ഭിണികളിൽ


> കുട്ടികള്‍ക്ക് ഭാരക്കുറവ്. മാസം തികയാതെ പ്രസവിക്കൽ.
     ഗര്‍ഭസ്ഥ ശിശുവിന്റെ മരണം.


പുകവലിക്കുന്നവര്‍ക്കുമാത്രമല്ല പുകവലിക്കാരുമായി അടുത്തിടപഴകുന്നവര്‍ക്ക് പോലും ഈ അസുഖങ്ങള്‍ വരാനുള്ള ചാന്‍സ് കൂടുതലാണ് എന്നത് പുകവലിയുടെ ഗൌരവത്തെയാണ് ചൂണ്ടിക്കാണിക്കുന്നത് എന്ന് നാം
മനസ്സിലാക്കുക.    (തുടരും)

===============*******===============