Mar 17, 2013

*** ആഴ്ചവട്ടം *** 

ബാല്യം കൊഴിഞ്ഞുപോകുന്ന ഇടങ്ങൾ
 

കുട്ടിക്കാലം മനുഷ്യജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. കൗമാരത്തെപ്പോലെ ഓർമയിൽ അത്ര നിറഞ്ഞു നില്ക്കുന്നതോ, കവികള പാടിപ്പുകഴ്ത്തുന്ന കാല്പ്പനിക ജീവിതഘട്ടമോ അല്ല കുട്ടിക്കാലം. കുട്ടികളുടെ കളികളും തമാശകളും കാണുമ്പോൾ മാത്രമേ പലരും ആ നല്ല കാലത്തെ കുറിച്ചോർക്കൂ. എന്നാൽ കുട്ടിക്കാലമാണ് മനുഷ്യന്റെ ശേഷിക്കുന്ന ജീവിത സമയത്തിന്റെ ദിശ നിർണ്ണയിക്കുന്നത്. അവന്റെ വളർച്ചക്കും വികാസത്തിനും അടിത്തറ പാകുന്നത് ഈ കാലഘട്ടമാണ്..... തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.   

=========================================================================

കുട്ടികളുടെ വായന വളവിനും വിളവിനും നടുവിൽ
 

കുട്ടികൾ വായിച്ചാലേ സമൂഹം രക്ഷപ്പെടൂ എന്നത് യുക്തിരഹിതമായ വെറുമൊരു സമാധാനം മാത്രമാണ്. മുതിർന്നവരുടെ വായന അത്രയും തൃപ്തികരമാണെന്ന് ആർക്കും ഉറപ്പില്ലെന്നിരിക്കെ കുട്ടികളെ മാത്രം വായിപ്പിച്ചു നന്നാക്കിക്കളയാം എന്ന് തീരുമാനിക്കുന്നതിൽ ശരികേടുകളുണ്ട്. വായനതന്നെ മരിക്കുന്നുവെന്നാണ് പുതുമൊഴി. വായന മാത്രമായി മരിക്കുകയില്ല..... തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

=========================================================================

മാലിയും പാശ്ചാത്യരുടെ പുതിയ ആഫ്രിക്കൻ അധിനിവേശവും
 

ത്തൊൻപതാം നൂറ്റാണ്ടിൽ ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമാണെന്നാണ് വിളിക്കപ്പെട്ടിരുന്നത്. ജോസഫ് കൊൻറാഡും മറ്റെഴുത്തുകാരും ധനം ലഭിക്കുന്ന  പ്രദേശമായാണ് ആഫ്രിക്കയെ വിവരിച്ചത്. ആഫ്രിക്ക ധാതുലവണങ്ങളും പ്രകൃതി വിഭവങ്ങളും അധ്വാനവും ലഭ്യമായ പ്രദേശമായിരുന്നു യൂറോപ്യർക്ക്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആഫ്രിക്കയെ കൈപ്പിടിയിലൊതുക്കാനുള്ള ആർത്തിയുടെ ഭാഗമായി ഒരിക്കൽക്കൂടി പെന്റഗണിന്റെയും കൂട്ടാളികളുടെയും സൈനിക സാന്നിധ്യം ആവശ്യമുള്ള, ഭീകരമുദ്രയുള്ള ഇരുണ്ട പ്രദേശമായി ആഫ്രിക്കയെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു..... തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


=========================================================================

ആലുഇംറാനിലെ നൂറ്റിയെഴുപത്തിയഞ്ചാം സൂക്തവും,
പിശാചിനെ പേടിക്കലും
 

ജിന്നുവാദികൾ എഴുതുന്നു: "ഇത്രയും എഴുതിയ ശേഷമാണ് ഈ ആശയം സ്ഥാപിക്കാൻ സൂറത്തു ആലുഇംറാനിലെ നൂറ്റിയെഴുപത്തിയഞ്ചാം വചനം എടുത്തു കൊടുത്തിട്ടുള്ളത്. വാസ്തവത്തിൽ പിശാചിനെ പേടിക്കരുതെന്നല്ല ഈ ക്വുർആൻ സൂക്തത്തിൽ പറയുന്നത്. മറിച്ച് പിശാചിന്റെ മിത്രങ്ങളായ മുശ്റിക്കുകളെ/ സത്യനിഷേധികളെ പേടിക്കരുതെന്നാണ് " (കെ കെ സകരിയ്യാ സ്വലാഹി, ഇസ്വ്‌ലാഹ്‌ മാസിക -2013 ഫെബ്രുവരി, പേജ്‌ 44). 

ഈ സൂക്തത്തിന്റെ പൂർണ്ണരൂപം നോക്കൂ. " അത്‌ ( നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത്‌ ) പിശാചു മാത്രമാകുന്നു. അവന്‍ തന്‍റെ മിത്രങ്ങളെപ്പറ്റി ( നിങ്ങളെ ) പേടിപ്പെടുത്തുകയാണ്‌. അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക: നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍. ( ആലു ഇംറാൻ:175)....
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



==================== ******* ====================