Jul 30, 2012

   ദൈവത്തിന്റെ നാട്ടിലും ദൈവത്തെ അറിയാത്തവർ!

ല്ലാഹു, സ്രഷ്ടാവ്, ദൈവം, പടച്ചതമ്പുരാന്‍, ഈശ്വരന്‍, സര്‍വ്വേശ്വരന്‍, ജഗതീശ്വരന്‍, ജഗന്നിയന്താവ്... അങ്ങനെയങ്ങനെ.. പലരും പല പേരിലും വിളിക്കുന്നു. വിശ്വസിക്കുന്നു.. വിശ്വാസത്തിന്റെ ആഴം പലരിരും പലതായിരിക്കാം. ആയിരിക്കാം എന്നതല്ല- ആണ് എന്നതാണ് ശരി. അതുകൊണ്ടാണല്ലോ ഇപ്പറഞ്ഞ പേരുകളൊക്കെ വിളിക്കുന്നവരില്‍ തന്നെ പല തരക്കാരെ കാണേണ്ടി വരുന്നത്. ചിലര്‍ക്ക് അല്ലാഹു അല്ലെങ്കില്‍, ഈശ്വരന്‍ എന്നുപറഞ്ഞാല്‍ പിന്നെ അതിന്റപ്പുറത്തേക്ക് മറ്റൊന്നുമില്ല. അതുകൊണ്ട് തന്നെ ഇക്കൂട്ടര്‍ ത്യാഗത്തിനു തയ്യാര്‍. സ്വന്തം ജീവിതത്തില്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിടാതെ പിന്തുടരുമ്പോഴും ഇതൊക്കെ ദൈവത്തിന്റെ പരീക്ഷണം എന്നു തിരിച്ചറിഞ്ഞ് ശാന്തമായി ജീവിക്കുന്നു. എന്നു മാത്രമല്ല മറ്റുള്ളവരില്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കാണുമ്പോഴാകട്ടെ അവര്‍ക്കൊരു കൈത്താങ്ങായി നിലകൊള്ളാന്‍ ഇവര്‍ ഒരുക്കവുമാണ്

എന്നാല്‍ ചിലര്‍ക്കോ!.. പ്രയാസങ്ങള്‍, ബുദ്ധിമുട്ടുകള്‍, ക്ലേശം ‍എന്നൊക്കെ പറഞ്ഞാല്‍ ചിന്തിക്കാനേ പറ്റുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തം ജീവിതത്തെ കൊഴുപ്പിക്കുന്ന വഴിയില്‍ ദൈവപ്രീതി എന്ന ഒരു സംഗതിയെ കുറിച്ച് ഇവര്‍ ചിന്തിക്കാറില്ല. ദൈവവിലക്കുകള്‍ ഇവര്‍ക്കൊരു തടസ്സമാകാറുമില്ല. അതിനാൽ മറ്റുള്ളവരെ പറ്റിക്കല്‍, കളവ്, ചതി, വഞ്ചന, കൊല, കൊള്ളലാഭം എന്നിത്യാതി കാര്യങ്ങളൊക്കെ ഇവരുടെ നിഘണ്ടുക്കളില്‍ വെറും കുസൃതികള്‍ മാത്രം.അല്ലെങ്കില്‍ ദൈവത്തിനു കരം കൊടുത്ത് പ്രസാദിപ്പിച്ചാല്‍ മായ്ച്ചു കളയാവുന്ന കൊച്ചു കൊച്ചു തെറ്റുകള്‍ മാത്രം.

കൊലയും കൊള്ളയുമൊന്നും തൊഴിലായി സ്വീകരിച്ചില്ലെങ്കിലും ജീവിതമെന്നത് വെറും ചായം  തേച്ചും, ലിപ്സ്ടിക്കിട്ടും പാടിയാടിത്തിമര്‍ക്കാന്‍ മാത്രമുള്ളതാണെന്ന് ധരിച്ചു വെച്ചവരുമുണ്ട്. ഉടുത്ത നഗ്നരായി വേദി നിറഞ്ഞാടി അവസാനം കാണികളുടെ കയ്യടി ഏറ്റുവാങ്ങുമ്പോള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് 'ഇതിന് ആദ്യമായി ഞാന്‍ ദൈവത്തിനോട് നന്ദി പറയുന്നു' എന്ന് നാണമില്ലാതെ തട്ടിവിടുന്ന അഭിനവ ഭക്തരും ഈ ആധുനിക ലോകത്തിന്റെ പുതിയ സംഭാവനയാണ്. ഇവിടെ ഒരു തമാശ കൂടിയുണ്ട്. ജീവിതത്തിന്റെ ഈ ചായംപൂശിക്കളിയില്‍ ദൈവത്തിന്റെ സഹായം കാണുന്ന ഇക്കൂട്ടര്‍ക്കു പക്ഷെ എവിടെയെങ്കിലുംവെച്ച് നിറം മങ്ങിയ പേക്കോലങ്ങളെയോ, പ്രയാസങ്ങളനുഭവിക്കുന്ന രോഗികളെയോ കാണേണ്ടി വന്നാല്‍ ഇവരുടെ ഭാഷയില്‍ അതൊക്കെ ദൈവത്തിന്റെ ചില ക്രൂര വിനോദങ്ങളാണ്. എന്നിട്ടോ..!?. ‌ ക്രൂരതയില്ലാത്ത വിനോദം എന്താണെന്നുകൂടി അറിയണമല്ലോ. റോസ്പൌഡറും,മേയ്ക്കപ്പും മേലൊട്ടാകെ വാരിത്തേച്ച്‌ കാണാന്‍ മൊഞ്ചില്ലാത്ത പാവം മന്ദബുദ്ധികള്‍ താമസിക്കുന്നിടത്ത്‌ പോയി അവരുടെ മുന്നില്‍ ആടിപ്പാടി ഷൈന്‍ ചെയ്യുന്നതാണ് ക്രൂരതയില്ലാത്ത വിനോദം!. ഇതാണത്രേ കാരുണ്യ പ്രവര്‍ത്തനം!. ഇവിടെയാണ് ഒരു സത്യം മുഴച്ചു നില്‍ക്കുന്നത്. ഇവര്‍ ദൈവത്തില്‍ ആരോപിച്ച  'ക്രൂരവിനോദം' കാണേണ്ടത് യഥാര്‍ത്ഥത്തില്‍ ദൈവത്തിലോ അതോ..??!.. 

ഒരു പാട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്തു തീര്‍ക്കേണ്ട ഒരു ചെറു കാലയളവാണ് ഈ ജീവിതം എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ട് ജീവിതത്തെ വെറും കളിയും വിനോദവുമായി ചിത്രീകരിച്ചു യുവതലമുറയെ തെറ്റായ ദിശയിലേക്ക് തിരിച്ചു വിടുന്നതിൽ ടിവി ചാനലുകള്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. റേറ്റിംഗ് കൂട്ടുക എന്ന ലക്ഷ്യം മാത്രം മുൻനിറുത്തി എന്തു ആഭാസ പരിപാടികളും ആസൂത്രണം ചെയ്യാൻ അവർക്ക് ഒരു മടിയുമില്ലാതായിരിക്കുന്നു.
 

ചേറില്‍ കിടന്നുരുണ്ട്, രാപ്പകലുകള്‍ ഭേദമില്ലാതെ-നാടെന്നോ കാടെന്നോ നോക്കാതെ ആളൊഴിഞ്ഞയിടങ്ങളില്‍ ചെറു ടെന്റുകള്‍ കെട്ടി ചോറും കൂട്ടാനും വെച്ചുകളിച്ച് അര്‍മാദിച്ചു നടക്കുന്ന ഒരു പറ്റം സിറ്റി ഗേളുകളെയോ, അവരുടെ പിന്നാലെ മണംപിടിച്ച്‌ മൂക്കുവിടര്‍ത്തി നടക്കുന്ന സിറ്റി ബോയ്മാരെയോ അല്ല ഈ സമൂഹത്തിനാവശ്യം. നാണവും മാനവും എന്തെന്ന് തിരിച്ചറിയുന്ന- ആത്മാഭിമാനമുള്ള- സമൂഹത്തോട് പ്രതിപത്തിയും പ്രതിബദ്ധതയുമുള്ള ഒരു നല്ല തലമുറയെയാണ് ഇവിടെ ആവശ്യം. അത്തരം യുവതീ യുവാക്കള്‍ക്കു മാത്രമേ ഉന്നത നിലവാരമുള്ള കുടുംബത്തിന്റെ അടിത്തറ പാകാന്‍ സാധിക്കുകയുള്ളൂ. പക്ഷെ, എങ്ങനെയെങ്കിലും തങ്ങളുടെ മക്കളെ നാലാളറിയട്ടെ എന്നുകരുതി തടിമിടുക്കുള്ള ആണ്‍കുട്ടികളോടൊത്ത് ഇത്തരം വികൃതസുന്ദരികളെ അഴിഞ്ഞാടാന്‍ വിടുന്ന നവ കൊച്ചന്മമാര്‍ക്ക് ഇത് മനസ്സിലായിക്കൊള്ളണമെന്നില്ല.
 
'വെറുതെ അല്ല ഭാര്യ' എന്ന് തലക്കെട്ട്  നല്‍കി സ്വന്തം സഹധര്‍മ്മിണിയെ കണ്മുന്‍പിലിരുത്തി തത്വത്തില്‍ 'വെറുതെ ഒരു ഭാര്യ'എന്നാക്കി മാറ്റി അവതാരകയെ കണ്ണടച്ച് കെട്ടിപ്പുണര്‍ന്നു നില്‍ക്കുന്ന  "ശ്വേതാവികാരത്തെ" ഈ സമൂഹം തങ്ങളുടെ  ഉന്നത സംസ്കാരമായി തെരെഞ്ഞെടുത്താലുള്ള ദുര്‍ഗ്ഗതിയും  ഒന്നാലോചിച്ചു നോക്കൂ!?.

ഇത്തരം ചീഞ്ഞ പ്രോഗ്രാമുകള്‍ സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ചാനലുകാരോടും, ആവശ്യത്തിനും അനാവശ്യത്തിനും ഒരുപോലെ ദൈവത്തെ കൂട്ടുപിടിക്കുന്ന കപടവിശ്വാസികളോടും ഒന്നേ പറയാനുള്ളൂ.. നിങ്ങള്‍ മനുഷ്യസമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുന്ന ഇത്തിക്കണ്ണികളാകരുത്. നിങ്ങള്‍ക്ക് നേട്ടമാകാം. പക്ഷെ അത് ഈ സമൂഹത്തിനു കോട്ടമേല്‍പ്പിച്ചുകൊണ്ടാകരുത്.

8 comments:

  1. എല്ലാവര്ക്കും നല്ല തട്ടാണല്ലോ കൊടുത്തത്? ചാനലുകളാണ് ജീവിതമെന്ന് കരുതി നടക്കുന്ന യുവതലമുറകള്‍ക്ക് പൊള്ളുന്ന തരത്തിലായിരുന്നു അവതരണം , ഉന്നത നിലവാരം പുലര്‍ത്തി

    ReplyDelete
  2. ഇതിലും ഭയാനകം വേറെയാണ് ,ഇനി പെരുന്നാള്‍ ദിനത്തില്‍ ചില കോപ്രായങ്ങള്‍ കാണാം ,പേരുകൊണ്ട് മുസ്ലിമായ ചില സിനിമ നടിമാരെ കൊണ്ട് ഇസ്ലാമിനെ കുറിച്ചും നോമ്പിനെ കുറിച്ചും ഒക്കെ ചോദിച്ചു ഇസ്ലാം എന്നാല്‍ അവരാണ് എന്ന മട്ടില്‍, അതും ഈ ഈ കാലത്തിന്റെ ഒരു പ്രതെകതയാണ് ...

    ReplyDelete
  3. റമദാനില്‍ തലയില്‍ തട്ടം ഇട്ടു ചാനലില്‍ വിലസുകയും റമദാന്‍ കഴിഞ്ഞാല്‍ വിവസ്ത്ര ആകുകയും ചെയ്യുന്ന അവസ്ഥയും നാം കാണേണ്ടി വരുന്നു..ഈ ബ്ലോഗ്‌ അവരുടെ കണ്ണ് തുറപ്പിചെങ്കില്‍ എന്നാഗ്രഹിച്ചു പോയി...ഈ പരിശുദ്ധ റമദാന്‍ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കാരണമായെങ്കില്‍ എന്നാഗ്രഹിച്ചു പോയി...ആനുകാലികം ആയി ഇത്തരം ഒരു ബ്ലോഗ്‌ എഴുതിയ അബൂറസീലിന് നന്ദി.

    ReplyDelete
  4. kaalam aavashyapedunna chindhakal mathapithakkal makkale thanthonnikalakunna eekalam nammude valarunna thalamura swayam rakshayude margam kanunnillengil avare shaithante swantham party gramamngalil alayunnavaraayi kanendi varum(abooraseel munootu monnottu )

    ReplyDelete
  5. സമൂഹത്തില്‍ കാണുന്ന ജീര്‍ണതകള്‍ക്കെതിരെ എപ്പോഴും പ്രതികരിച്ചു കൊണ്ടേ ഇരിക്കണം. അതൊരു മുസ്ലിമിന്റെ ബാധ്യതകൂടിയാണ്. ജീവിതം അടിച്ചു പൊളിക്കാനുള്ളതാണ് എന്ന ഒരു ദുശ്ചിന്ത സമൂഹത്തെ ആകമാനം ഗ്രസിച്ചിരിക്കുന്നു. മുസ്ലിങ്ങളും അതില്‍ നിന്ന് ഒഴിവല്ല. മക്കളെ നല്ല രീതിയില്‍ വളര്‍ത്തണം എന്നറിയാവുന്ന മാതാപിതാക്കള്‍ പോലും മക്കളുടെ ഈ അഴിഞ്ഞാട്ടത്തിനെതിരെ എന്ത് ചെയ്യണമെന്നറിയാതെ നിസ്സംഗരായി നോക്കി നില്‍ക്കുന്ന അവസ്ഥ. ഇത് മുതലെടുത്ത്‌ തന്നെ ചാനലുകാരും രംഗത്ത്. റമദാന്‍ മാസം മുഴുവന്‍ ടീ വീ കാണാത്ത ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോഴാകട്ടെ ഇസ്ലാമിന്റെ പേരില്‍ ഓരോ പരിപാടികള്‍ പടച്ചുണ്ടാക്കി പ്രദര്‍ശിപ്പിക്കാന്‍ ചാനലുകള്‍ മത്സരിച്ചു കൊണ്ടിരിക്കുന്നു. അങ്ങിനെ റമദാനിന്റെ പവിത്രമായ ദിന രാത്രങ്ങള്‍ ടീ വീക്ക്‌ മുമ്പില്‍ ചിലവഴിച്ചു നരകത്തിലേക്ക് പോകാന്‍ സമൂഹവും മത്സരിച്ചു കൊണ്ടിരിക്കുന്നു. സ്വന്തം കുടുംബത്തെയെങ്കിലും ഈ ഭവിഷ്യത്തില്‍ നിന്ന് രക്ഷിക്കാനുള്ള ബാദ്യധ നമുക്കുണ്ട്. പടച്ചവന്‍ കാക്കട്ടെ.

    ReplyDelete
  6. വളരെ ശരിയാണ് റഷീദ്ക്കാ.. പ്രതികരണം എഴുതിയ madiyan ' abu _abdulbasith , vasandham , kalam , Rasheed Pengattiri ..എല്ലാവരോടും നന്ദി അറിയിക്കുന്നു.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ചാനല്‍ സംസ്കാരത്തെ സംബന്ധിച്ച് താങ്കള്‍ അയച്ചു തന്ന കുറിപ്പ് സാന്ദര്‍ഭികമായി.സംസ്കാര ശൂന്യം എന്ന് വിശേഷിപ്പിക്കാവുന്ന ഭൂരിഭാഗം പരിപാടികള്‍ക്കിടയില്‍ കാര്യഗൗരവം എന്ന് പറയാവുന്നവ ഒരു 'കണ്ണാടി'യോ മറ്റോ ആയിരിക്കും.

    രാത്രികാലത്ത്‌ ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്യുന്ന 'സിറ്റി ഗേള്‍സ്'' എന്ന തെമ്മാടിത്തരത്തിന്,അത് വിളമ്പുന്ന അവതാരകരെ മാത്രമല്ല,ആ കുട്ടികള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളെ കൂടിയാണ് മുക്കാലിയില്‍ കെട്ടി താല്ലെണ്ടത്.അതിനു ചങ്കൂറ്റമുള്ള സാംസ്കാരിക നായകര്‍ അഴീകോടിനു ശേഷം ആര്‍ എന്ന ചോദ്യം ബാക്കി നിര്ത്തുന്നു.

    മനോരമ വിളമ്പുന്ന മധുരപായസമാണ് രണ്ടാമത് സൂചിപ്പിച്ച വെറുതെ 'അല്ല' ഭാര്യ! തുടക്കത്തില്‍ തട്ടമിട്ട് ഇസ്‌ലാമിക വേഷം സ്വീകരിച്ചിരുന്ന മുസ്‌ലിം തരുണികള്‍ പതുക്കെ ശരീരമാസകലം സഹൃദയ സമക്ഷം സമര്‍പ്പിക്കുന്ന 'മനോഹര ദൃശ്യമാണ്' 'മഴവില്ല്' വിടര്‍ത്തുന്ന മനോരമ പ്രദര്‍ശിപ്പിക്കുന്നത് .

    ഇസ്‌ലാമിക സമൂഹം ഇത്തരം പരിപാടികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ അനൌചിത്യമാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്.ചാനലുകാരുടെ ഭാഷയില്‍ അത് 'മുസ്‌ലീം 'സമൂഹത്തിന്റെ പുത്തന്‍ ഉണര്‍വ് 'ആയിരിക്കാം എങ്കിലും 'രതി' ചേച്ചിയെ പുല്‍കി നിര്‍വൃതി കൊള്ളുന്ന ഭര്‍ത്താവിനെ വളിഞ്ഞ ചിരിയോടെ നോക്കുന്ന സ്വന്തം ഭാര്യയുടെ ക്ഷമാ ശീലം നമുക്ക് 'മാതൃക'യാവുകയാണ് ..ബാക്കി കലഹവും പകരം വീട്ടലും വീട്ടില്‍ ചെന്ന ശേഷമാണെങ്കിലും.....................................................................................

    ReplyDelete