Sep 16, 2012



പാഠം എട്ട്
 
=========== التَّفْخِيمُ وَالتَّرْقِيقُ ===========
 
 
മൊത്തം അക്ഷരങ്ങളെ حُرُوفُ الْإِسْتِعْلاَء , حُرُوفُ الْإِسْتِفَال എന്നിങ്ങനെ രണ്ടാക്കി തിരിച്ചുകൊണ്ട് പാഠം മൂന്നില്‍ പഠിച്ചത് ഓര്‍മ്മയിലുണ്ടല്ലോ.
 ق , خ , غ , ظ , ط , ض ,ص എന്നീ അക്ഷരങ്ങളാണ് اِسْتِعْلاَء ന്റെ അക്ഷരങ്ങള്‍ എന്നും നാവിനെ മേലണ്ണാക്കിന്റെ ഭാഗത്തേക്കുയര്‍ത്തി വായ നിറച്ചു ഉച്ചരിക്കുന്നതിനാലാണ് اِسْتِعْلاَء എന്ന പേര് വന്നത് എന്നും ആ പാഠത്തില്‍ നാം പഠിച്ചിട്ടുണ്ട്. ഇങ്ങനെ അക്ഷരങ്ങളെ വായ നിറച്ചു സ്വരഭാരത്തോടെ ഉച്ചരിക്കുന്ന രീതിയെ تَفْخِيم ചെയ്ത് ഉച്ചരിക്കല്‍ എന്ന് പറയുന്നു. എന്നാല്‍ ل , ر എന്നീ അക്ഷരങ്ങളെ‍ ശ്രദ്ധിക്കുക. ഇവ حُرُوفُ الْإِسْتِعْلاَء ഇല്‍ പെട്ടതല്ലെങ്കിലും ഇവയെ സന്ദര്‍ഭാനുസൃതം تَفْخِيم ചെയ്തും അല്ലാതെയും ഉച്ചരിക്കേണ്ടതായ രണ്ടു നിയമ വശങ്ങള്‍ ഉണ്ട്. ആ കാര്യമാണ് ഈ പാഠത്തില്‍ നമുക്ക് പഠിക്കാനുള്ളത്.
 
 الله എന്ന പദത്തിലാണ് ل നെ تَفْخِيم ചെയ്യേണ്ടതുള്ളത്.
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന് ഈ പേര് കൂടാതെ മറ്റു അനേകം വിശേഷണ നാമങ്ങളുണ്ടെങ്കിലും الله എന്നത് തന്നെയാണല്ലോ ഒന്നാമത്തെ നാമം. اِسْمُ الْجَلالَة (മഹോന്നത നാമം)എന്നാണ് ഈ നാമത്തെ അറിയപ്പെടുന്നത്.
 
الله എന്ന പദത്തിന്റെ മൂലധാതു ഏതാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഒന്നിലധികം അഭിപ്രായം കാണാം.
എന്നാല്‍ സര്‍വ്വലോക സ്രഷ്ടാവും,രക്ഷിതാവും,നിയന്താവും,പരിപാലകനും,ഉടമസ്ഥനുമായ ഒരു ഏക മഹാ ശക്തനെ മാത്രം കുറിക്കുന്ന പദമാണ് അത് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. അതുകൊണ്ടുതന്നെ ആരാധിക്കപ്പെടുന്ന വസ്തു-അഥവാ ദൈവം എന്ന അര്‍ത്ഥത്തില്‍ പൊതുവെ ഉപയോഗിക്കപ്പെടാറുള്ള اله (ഇലാഹ്) എന്ന പദം ഇതിനോട് ഏറെക്കുറെ യോജിപ്പുണ്ട് എന്നതിനാല്‍ اله എന്ന പദത്തില്‍ ال എന്ന അവ്യയം ചേര്‍ത്ത് യഥാര്‍ത്ഥപ്പെടുത്തിയതാണ് الله എന്ന പദമെന്ന്  അഭിപ്രായപ്പെട്ടവര്‍ ധാരാളമുണ്ട്. അപ്പോള്‍ ഈ പദത്തിന് യഥാര്‍ത്ഥ ദൈവം,സാക്ഷാല്‍ ദൈവം അഥവാ ആരാധിക്കപ്പെടുവാന്‍ യഥാര്‍ഥത്തില്‍ അര്‍ഹതയുള്ളവന്‍ എന്ന് അര്‍ത്ഥമായി.
[അല്ലാഹുവേ...ഏറ്റവും സൂക്ഷ്മമായി അറിയുന്നവന്‍ നീ മാത്രം...]

 الله എന്നതിലെ അക്ഷരങ്ങള്‍ ا ل ل ه എന്നിവയാണല്ലോ. ഇവിടെ الله എന്ന് തനിച്ചു പറയുമ്പോള്‍ تَفْخِيم ചെയ്താണ് ഉച്ചരിക്കേണ്ടത്. എന്നാല്‍ ഇതിലെ ل നെ تَفْخِيم ചെയ്യുമ്പോഴുള്ള ശബ്ദം ض ന്റെയോ ظ ന്റെയോ ശബ്ദമല്ല.മറിച്ചു ل ന്റെ مَخْرَج ല്‍ വെച്ചുതന്നെ ل നെ تَفْخِيم ചെയ്യുന്ന ശബ്ദമാണ് ഉണ്ടാകേണ്ടത് എന്നുള്ളത് നാം പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

അതുപോലെതന്നെ فَتْحَة  യോ ضَمَّة യോ നല്‍കപ്പെട്ട ഒരു അക്ഷരത്തോട് ചേര്‍ത്താണ് الله എന്ന് ഉച്ചരിക്കേണ്ടതെങ്കില്‍ അവിടെയും تَفْخِيم ചെയ്യണം.

ഉദാഹരണം:-
 

 

 എന്നാല്‍ كَسْرَة നല്‍കപ്പെട്ട ഒരു അക്ഷരത്തോട് ചേര്‍ത്താണ് الله എന്ന് ഉച്ചരിക്കേണ്ടതെങ്കില്‍ تَفْخِيم ചെയ്യാതെ ലഘുവാക്കുകയാണ് വേണ്ടത്. ലഘുവാക്കി ഉച്ചരിക്കുന്നതിനെ تَرْقِيق ചെയ്യല്‍ എന്ന് പറയുന്നു.

ഉദാഹരണം:-



 വീഡിയോ
 
 
 
ഇനി ر നെ تَفْخِيم ഉം تَرْقِيق ഉം ചെയ്യേണ്ട നിയമങ്ങളാണ് പഠിക്കാനുള്ളത്. അതില്‍ ഇതിനേക്കാള്‍ കൂടുതല്‍ പഠിക്കാനുണ്ട് എന്നതിനാല്‍ നമുക്കത് അടുത്ത പേജില്‍ പഠിക്കാം.(ഇന്‍ശാഅല്ലാഹ്)
 

അഭ്യര്‍ത്ഥന:- അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍
ആമുഖം പേജില്‍ അറിയിക്കുക.
 

 
===========  *******  ===========
 


3 comments:

  1. മാശാ അല്ലാഹ്, നല്ല അവതരണം. വീഡിയോ ക്ലിപ്പ് വളരെ നന്നായിട്ടുണ്ട്. അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ.. ആമീൻ

    ReplyDelete
    Replies
    1. ആമീന്‍.. ബെഞ്ചാലീ.. താങ്കള്‍ ഇടക്കൊക്കെ സന്ദര്‍ശിക്കുന്നതില്‍ സന്തോഷമുണ്ട്ട്ടോ.. നന്ദി.

      Delete
  2. മാന്യ വായനക്കാരോട്.,ഇനിമുതല്‍ തജ് വീദുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കാനുണ്ടെങ്കില്‍ ഈ പാഠങ്ങളുടെ ആമുഖംപേജില്‍ രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറ്റു മുഴുവന്‍ പേജുകളുടെയും കമന്റ്‌ബോക്സ്‌ ക്ലോസ്സ് ചെയ്യുകയാണ്.

    ReplyDelete