Mar 24, 2013

പ്രാർത്ഥനകൾ  നിത്യജീവിതത്തിൽ (2) 





പ്രഭാതത്തിൽ ചൊല്ലേണ്ടത്


 لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ   

"ആരാധനക്കർഹനായി അല്ലാഹുവല്ലാതെ യാതൊന്നുമില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യവും സ്തുതിയും അവനുള്ളതാണ്. അവൻ എല്ലാ കാര്യത്തിനും  കഴിവുള്ളവനുമാകുന്നു".

 
കേട്ടു പഠിക്കാൻ ഈ വീഡിയോ ക്ലിക്ക് ചെയ്യുക



 

*======================================================================*





പ്രഭാതത്തിൽ ചൊല്ലേണ്ടത്

 اللّهُـمَّ بِكَ أَصْـبَحْنَا وَبِكَ أَمْسَـيْنَا ، وَبِكَ نَحْـيَا وَبِكَ نَمُـوتُ وَإِلَـيْكَ النُّـشُور  

"അല്ലാഹുവേ,നിന്റെ തീരുമാനത്താൽ ഞങ്ങൾ പുലരിയിലായിരിക്കുന്നു
(ഞങ്ങൾക്ക് ഒരു പുലരികൂടി സാധ്യമായിരിക്കുന്നു).
നിന്റെ തീരുമാനപ്രകാരം ഞങ്ങൾ സായാഹ്നത്തിലേക്ക് അടുക്കുന്നു.
നീ മുഖേന (നിന്റെ ഔദാര്യത്താൽ) ഞങ്ങൾ ജീവിക്കുന്നു.
നീ മുഖേന (നിന്റെ കണക്കനുസരിച്ചു) ഞങ്ങൾ മരിക്കുന്നു. 
(ഒടുക്കം) നിന്നിലേക്കു തന്നെയാണ് ഞങ്ങളുടെ മടക്കവും".

കേട്ടു പഠിക്കാൻ ഈ വീഡിയോ ക്ലിക്ക് ചെയ്യുക





*======================================================================*




പ്രഭാതത്തിൽ ചൊല്ലേണ്ടത്

رَضِيتُ بِاللهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ نَبِيًّا وَرَسُولاً


"നാഥനായി അല്ലാഹുവിനെയും, മതമായി ഇസ്‌ലാമിനെയും, പ്രവാചകനും ദൂതനുമായി മുഹമ്മദ്നബി(സ)യെയും
ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു".

കേട്ടു പഠിക്കാൻ ഈ വീഡിയോ ക്ലിക്ക് ചെയ്യുക




=====================  *******  =====================

<<< തിരികെ പോകാന്‍